സമരക്കാരേ...... ഒരു വാക്ക് .......
പകൽ യാത്ര പറഞ്ഞു..........
വെടിക്കോപ്പുകൾ അകന്നു.......
സമരസഖാക്കൾ യാത്രയായ്......
സമര കാരണം വിജയ കാഹളം മുഴക്കുന്നു ..........
ഇരുളിൽ ആബാല്യം ആരോടെന്നില്ലാതെ പറഞ്ഞു ......
വിശക്കുന്നു ....
വിശക്കുന്നു ..........
അശരീരി മറുപടിയായ് വന്നു
മുദ്രാവാക്യങ്ങളും , കൊടികളും നേതാക്കന്മാർ വിറ്റുതിന്നു....
ഇനിയുള്ളത് അർഥമില്ലാത്ത കുറച്ചു കവിതകൾ മാത്രം ....
അതുകേട്ടു നീയുറങ് .......
ഇനി ഒരിക്കെലും ഉണരരുത് .....
(നീതി വിറ്റഴിക്കപ്പെടുമ്പോൾ , സമരങ്ങളും പോരാട്ടങ്ങളും പ്രഹസനമാകുമ്പോൾ ............
സമര നേതാക്കൾ കേളി സൌധങ്ങളിൽ ശയിക്കുമ്പോൾ .......
ദുരിതം പേറുന്ന ഒരു തലമുറ അവര്ക്കൊകെ ഇരയാകാൻ ഇവിടെ പിറക്കാതിരികട്ടെ......)
സമരക്കാരേ...... ഒരു വാക്ക്- അടിമന.ശ്രീജിത്ത്.നമ്പൂതിരി
No comments:
Post a Comment