Thursday, 29 May 2014

                         
മഴയും പ്രകൃതിയും

ഓരോ തുള്ളി മഴയും പൊഴിക്കുന്നു ഒരുപാട് സ്നേഹത്തിൻ സ്മൃതി പഥങ്ങൾ...........
ഓരോ കാറ്റിലും ആടിയുലയുന്നു ഒരുപാട് സ്നേഹത്തിൻ ആലിലകൾ..........
ഓരോ കിളിയുടെ നാദവും നൽകുന്നു പുതുജീവനത്തിന്റെ സ്പന്ദനങ്ങൾ.........
തിരമാലയായ് വന്നു സാഗരം ഭൂമിയെ ആലിങ്കനം ചെയ്തു പോകുന്നതും ..........
ആകാശമുല്ലകൾ വാസന്ത രാത്രിയിൽ തേൻമാവിലോന്നിനെ പ്രണയിച്ചതും ..........
മാമരക്കൊമ്പിലെ പൊൻക്കുട്ടിൽ മുട്ടയിട്ട് കുയിലമ്മ പാറിപ്പറന്നങ്ങു പോയതും.........
ഓരോ തുള്ളി മഴയും പൊഴിക്കുന്നു ഒരുപാട് സ്നേഹത്തിൻ സ്മൃതി പഥങ്ങൾ..........
ഭൂമിയോ ക്ഷീണിച് ദാഹമായ് നിൽക്കുമ്പോൾ അമൃതമായ് പെയ്തത് വേനൽ മഴ .......
ഭൂമിയുടെ വേനൽ അറിഞ്ഞതും മേഘങ്ങൾ അശ്രു പോഴിച്ചതാം അമൃത മഴ.........
ആയിരം നാമ്പുകൾ പ്രാണന്റെ മധുരം നുണഞ്ഞതും മഴയുടെ കുളിരിനാലെ........
ആയിരം പുഴകളോ പാഞ്ഞൊഴുകുന്നതും മേഘത്തിൻ കണ്ണുനീർ കനിഞ്ഞതല്ലേ ...................

ഓരോ തുള്ളി മഴയും പൊഴിക്കുന്നു ഒരുപാട് സ്നേഹത്തിൻ സ്മൃതി പഥങ്ങൾ
ഓരോ കാറ്റിലും ആടിയുലയുന്നു ഒരുപാട് സ്നേഹത്തിൻ ആലിലകൾ
ഓരോ കിളിയുടെ നാദവും നൽകുന്നു പുതുജീവനത്തിന്റെ സ്പന്ദനങ്ങൾ

1 comment: